പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 30 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ കാമ ഹോള്‍ഡിംഗ്‌സ്. അതേസമയം ലാഭവിഹിത തുക എത്രയെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 22 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തുക പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30 ശതമാനവും 5 വര്‍ഷത്തില്‍ 320 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് കാമ ഹോള്‍ഡിംഗ്‌സിന്റേത്. കഴിഞ്ഞ വര്‍ഷത്തില്‍ 9425 രൂപയില്‍ നിന്നും 12,200 രൂപയായാണ് ഓഹരി ഉയര്‍ന്നത്.

2000 ത്തില്‍ സ്ഥാപിതമായ കാമ ഹോള്‍ഡിംഗ്‌സ് (മുന്‍പ് എസ്ആര്‍എഫ് പോളിമേഴ്‌സ് ലിമിറ്റഡ്) വിദ്യാഭ്യാസം, റിയല്‍ എസ്‌റ്റേറ്റ്, നിക്ഷേപം എന്നീ മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്. ശ്രീ എഡ്യുകെയര്‍, കാമ റിയാലിറ്റി, എസ് ആര്‍എഫ് ട്രാന്‍സാക്ഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

X
Top