
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 9 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ സൊണാറ്റ സോഫ്റ്റ് വെയര്‍ ലിമിറ്റഡ്. 1:3 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 1 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് 1 രൂപ വിലയുള്ള മറ്റൊരു ഓഹരി ലഭ്യമാകും.
2.02 ശതമാനം ഉയര്‍ന്ന് 708 രൂപയിലാണ് ചൊവ്വാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 343.75 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം നിക്ഷേപകന് സമ്മാനിച്ച ഓഹരിയാണ് സൊണാറ്റ സോഫ്റ്റ് വെയര്‍ ലിമിറ്റഡിന്റേത്. മൂന്ന് വര്‍ഷത്തില്‍ 131.42 ശതമാനവും ഒരു വര്‍ഷത്തില്‍ 15.17 ശതമാനവും 2022 ല്‍ 18.29 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.
ജൂണിലവസാനിച്ച പാദത്തില്‍ 107.7 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്കായിരുന്നു. 1797 കോടി രൂപയാണ് വരുമാനം. സോണാറ്റ ഒരു ആഗോള ടെക്‌നോളജി കമ്പനിയാണ്.
കൂടാതെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയിട്ടുണ്ട്.ബിസിനസ്സുകളെ കണക്റ്റുചെയ്യാനും അവയെ സ്‌കേലബിള്‍ ആക്കാനും സഹായിക്കുന്നു. സോണാറ്റയുടെ പ്ലാറ്റ്‌ഫോര്‍മേഷന്‍ ടിഎം വ്യവസായ വൈദഗ്ധ്യം, സാങ്കേതിക മികവ്, ഡിസൈന്‍ നവീകരണം, തന്ത്രപ്രധാനമായ ഇടപഴകല്‍ എന്നിവ ഒരുമിപ്പിച്ചതാണ്.