കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 17 നിശ്ചയിച്ചിരിക്കയാണ് ഗ്ലോസ്റ്റര്‍ ലിമിറ്റഡ്. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി നല്‍കുന്നത്. പുതിയ ഗ്രീന്‍ ഫീല്‍ഡ് ജൂട്ട് യൂണിറ്റ് സബ്‌സിഡറിയായ ഗ്ലോസ്റ്റര്‍ നുവോ ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

3 വര്‍ഷത്തില്‍ 141 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഗ്ലോസ്റ്ററിന്റേത്.ഒരു വര്‍ഷത്തെ നേട്ടം 49 ശതമാനം. ജൂട്ട്, അനുബന്ധ ഉത്പന്നങ്ങള്‍, നെയ്‌തെടുത്തതും അല്ലാത്തതുമായ ജൂട്ട് അനുബന്ധ ജിയോടെക്‌സ്‌റ്റൈല്‍സ്, ഫാബ്രിക് റോട്ട് പ്രൂഫ്, ഫയര്‍ റെടാര്‍ഡന്റ്, ഇന്റീരിയര്‍ ഡെക്കറേഷനുള്ള ജൂട്ട് ഉത്പന്നങ്ങള്‍, പാക്കേജിംഗ് ഉത്പന്നങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലും കയറ്റുമതിയിലുമാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.

ഈയിടെ 500 ശതമാനം ലാഭവിഹിതം നല്‍കാന്‍ തയ്യാറായി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 50 രൂപയാണ് ലാഭവിഹിതം നല്‍കിയത്. നവംബര്‍ 16 ആയിരുന്നു റെക്കോര്‍ഡ് തീയതി.

X
Top