പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന സ്ഥാനം തിരികെപ്പിടിച്ച് എംആര്‍എഫ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം തിരികെപ്പിടിച്ച് ടയര്‍ കമ്പനിയായ എംആര്‍എഫ്. എന്‍ബിഎഫ്‌സി കമ്പനിയായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തട്ടിയെടുത്ത സ്ഥാനമാണ് എംആര്‍എഫ് തിരികെ പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഓഹരി വിലയില്‍ ഉണ്ടായ മോശം പ്രകടനമാണ് എംആര്‍എഫിന് തുണയായത്.

എംആര്‍എഫിന്റെ ഓഹരി വില 1,37,834 രൂപയാണ്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ക്ലോസിംഗ് വില 1,29,300 രൂപയും.

2024 ഒക്ടോബര്‍ 29 നാണ് എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരി എന്ന പദവി എംആര്‍എഫില്‍ നിന്ന് പിടിച്ചെടുത്തത്. ഒറ്റ വ്യാപാര സെഷനില്‍ 66,92,535 ശതമാനം ഉയര്‍ന്ന എല്‍സിഡിന്റെ ഓഹരി വില 2,36,250 രൂപയായി. ഈ സ്‌മോള്‍കാപ്പ് ഓഹരിയുടെ വില 3.53 രൂപ മാത്രമായിരുന്നു.

ആര്‍ബിഐയില്‍ നിക്ഷേപ കമ്പനി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു എന്‍ബിഎഫ്‌സിയാണ് എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. നിലവില്‍ കമ്പനിക്ക് സ്വന്തമായി പ്രവര്‍ത്തന ബിസിനസ്സൊന്നുമില്ല. പക്ഷേ ഏഷ്യന്‍ പെയിന്റ്‌സ് പോലുള്ള മറ്റ് വലിയ കമ്പനികളില്‍ ധാരാളം നിക്ഷേപങ്ങളുണ്ട്.

എല്‍സിഡിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് ഇത്തരത്തിലുള്ള അതിന്റെ ഹോള്‍ഡിംഗ് കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതമാണ്. കമ്പനിക്ക് 11,000 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളും 2,600 കോടി രൂപയുടെ വിപണി മൂലധനവുമുണ്ട്. അതേസമയം എംആര്‍എഫിന്റെ വിപണി മൂലധനം 58,570.18 കോടി രൂപയാണ്.

ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് 40 ശതമാനം ഇടിഞ്ഞ് മോശം പ്രകടനം കാഴ്ചവച്ചതാണ് എല്‍സിഡിനും തിരിച്ചടിയായത്.

X
Top