റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

എംആര്‍എഫിന്റെ ലാഭത്തില്‍ 12 ശതമാനത്തിന്റെ ഇടിവ്

മുംബൈ: പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ എംആര്‍എഫ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 500 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണിത്.

വരുമാനം 7196 കോടി രൂപയില്‍ നിന്നും 7676 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 6.65 ശതമാനം വര്‍ദ്ധന. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 2.3 ശതമാനം ഇടിഞ്ഞു.

കമ്പനിയുടെ ഡെബ്്റ്റ് ഇക്വിറ്റി റേഷ്യോ 0.03 ശതമാനമാണ്. ഒരു വര്‍ഷം മുന്‍പ് ഇത് 0.04 ശതമാനമായിരുന്നു. പ്രവര്‍ത്തന മാര്‍ജിന്‍ 10.61 ശതമാനത്തില്‍ നിന്നും 8.37 ശതമാനമായി താഴ്ന്നു. അറ്റാദായ മാര്‍ജിന്‍ 7.84 ശതമാനത്തില്‍ നിന്നും 6.41 ശതമാനമായാണ് ഇടിഞ്ഞത്.

കമ്പനി ഓഹരി 1 ശതമാനം ഇടിഞ്ഞ് 1,40,700 രൂപയിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top