നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

എംആർഎഫിന് 17% അറ്റാദായ വർധന

ചെന്നൈ: ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന് ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 17% വർധന.

കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 149.39 കോടിയായിരുന്ന അറ്റാദായം ഇക്കുറി 174.83 കോടി രൂപയായി ഉയർന്നു. വരുമാനം 5644.55 കോടി രൂപയായി.

ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ മാമ്മൻ ഏപ്രിൽ ഒന്നു മുതൽ 5 വർഷത്തേക്കു പദവിയി‍ൽ തുടരുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.

X
Top