കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ഐഒസി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് മോതിലാല്‍ ഓസ്വാള്‍

ന്യൂഡല്‍ഹി: 118.75 രൂപ വിലയുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഓഹരി ഒരുവര്‍ഷത്തെ കാലവധി നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് മോതിലാല്‍ ഓസ്വാള്‍. 164 രൂപയാണ് ടാര്‍ഗറ്റ്‌്രൈപസ് നിശ്ചയിച്ചിരിക്കുന്നത്. 1959 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന (125584.88 കോടി രൂപ വിപണി മൂലധനമുള്ള) പൊതുമേഖല ലാര്‍ജ് ക്യാപ് കമ്പനിയാണ്.
പെട്രോളിയം റിഫൈനറി ഉത്പന്നങ്ങള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ സ്‌ക്രാപ്പ്, സബ്‌സിഡി എന്നിവിയിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 175872.72 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി. തൊട്ടുമുന്‍പത്തെ പാദത്തേക്കാള്‍ 5.64 % കൂടുതലാണിത്.. നികുതിക്ക് ശേഷമുള്ള അറ്റാദായം 6952.67 കോടി രൂപയാണ്.
കമ്പനിയുടെ ഇഎംഎ (എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്), മൂവിംഗ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവേര്‍ജന്‍സ് (എംഎസിഡി) എന്നിവ വാങ്ങല്‍ സിഗ്‌നലാണ് നല്‍കുന്നത്. 2021 ഡിസംബര്‍ 31 വരെ കമ്പനിയുടെ 51.5 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.77 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 2.91 ശതമാനവും ഓഹരിയുണ്ട്.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top