സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ചൈന കഴിഞ്ഞാല്‍ കൂടുതല്‍ ഐപിഒകള്‍ നടന്നത്‌ ഇന്ത്യയില്‍

മുംബൈ: 2023ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഇറങ്ങിയ രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. മൊത്തം 250 ഐപിഒകളാണ്‌ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയത്‌. ഇതില്‍ 58 എണ്ണം മെയിന്‍ ബോര്‍ഡ്‌ ഐപിഒകളും 182 എണ്ണം എസ്‌എംഇ ഐപിഒകളും ആയിരുന്നു.

മൊത്തം ഐപിഒകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 55.8 ശതമാനം വര്‍ധനയാണുണ്ടായത്‌. അതേ സമയം ചൈനയിലെ ഐപിഒകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 28.5 ശതമാനം കുറഞ്ഞു.

ദക്ഷിണ കൊറിയയിലെ 112 കമ്പനികള്‍ ഐപിഒ നടത്തി. ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഇറങ്ങിയ മൂന്നാമത്തെ രാജ്യം ദക്ഷിണ കൊറിയയാണ്‌. നാലാം സ്ഥാനത്ത്‌ നില്‍ക്കുന്ന ജപ്പാനില്‍ 98 ഐപിഒകളാണ്‌ ഇറങ്ങിയത്‌.

2023ല്‍ ഇന്ത്യന്‍ കമ്പനികള്‍ മൊത്തം 54,000 കോടി രൂപ (710 കോടി ഡോളര്‍) യാണ്‌ ശേഖരിച്ചത്‌. ലോകത്ത്‌ ഐപിഒകള്‍ സമാഹരിച്ച മൊത്തം തുകയുടെ 5.6 ശതമാനം വരും ഇത്‌.

ചൈനയിലെ ഐപിഒകള്‍ ശേഖരിച്ചത്‌ 6050 കോടി ഡോളറാണ്‌. ഇത്‌ ലോകത്തിലെ മൊത്തം ഐപിഒകള്‍ ശേഖരിച്ച തുകയുടെ 48 ശതമാനം വരും. മുന്‍വര്‍ഷം ഇത്‌ 56 ശതമാനമായിരുന്നു.

2024ലും ഇന്ത്യയില്‍ ഐപിഒകളുടെ പ്രവാഹം തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2024ല്‍ ഐപിഒ നടത്താനായി ഇതിനകം 27 കമ്പനികള്‍ക്ക്‌ അനുമതി ലഭിച്ചു കഴിഞ്ഞു. 29,000 കോടി രൂപയാണ്‌ ഈ 27 കമ്പനികള്‍ സമാഹരിക്കുന്നത്‌.

29 കമ്പനികള്‍ ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്‌. 34,000 കോടി രൂപ സമാഹരിക്കുകയാണ്‌ ഈ 29 കമ്പനികളുടെ ലക്ഷ്യം.

X
Top