ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

പൗര്‍ണ്ണമി പ്രഭയില്‍ സംഗീതസാന്ദ്രമായി കടമക്കുടി

  • ബ്ലൂമൂൺ പ്രതിഭാസം ആഘോഷമാക്കി മൂൺ മ്യൂസിക് ഫെസ്റ്റിവൽ

കൊച്ചി: ലോകസഞ്ചാരഭൂപടത്തിലേക്ക് കടമക്കുടിയുടെ സാധ്യതകളെ തുറന്നു വച്ച് ബ്ലൂമൂണ്‍ പ്രതിഭാസം ആഘോഷമാക്കി മൂണ്‍ മ്യൂസിക് ഫെസ്റ്റിവല്‍.

കടമക്കുടി ടൂറിസ്റ്റ് ക്ലബ്ബും ദി ഹൈഡും സംയുക്തമായി മോഡല്‍ പൊക്കാളി ടൂറിസം ഫാമില്‍ സംഘടിപ്പിച്ച ചാന്ദ്രസംഗീതനിശ വൈപ്പിന്‍ എം.എല്‍.എ കെഎന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കടമക്കുടിയെ പ്രകൃതി സൗഹൃദ സഞ്ചാരകേന്ദമാക്കുന്നതിനുള്ള സമഗ്ര ടൂറിസം പാക്കേജ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. 8 കോടിയുടെ പ്രാരംഭതുക പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള മാധ്യമങ്ങൾ ലോകസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ കടമക്കുടിയെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ സൂചിപ്പിച്ചു.

തെക്കിനി, ദ ജോഷ് ട്രീ എന്നീ സ്വതന്ത്ര സംഗീത ബാന്റുകള്‍ മൂണ്‍ മ്യൂസിക് ഫെസ്റ്റിവലില്‍ ഭാഗമായി. ബോട്ടിങ്, കയാക്കിങ്, സ്‌കൈവാച്ച്, ബേഡ് വാച്ച് തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചത് ക്യാമ്പംഗങ്ങള്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ചു.

ക്ലബ്ബ് രക്ഷാധികാരി ഇ.ഡി. ജോസഫ്, സെക്രട്ടറി സുരേഷ് സുധാകര്‍, പ്രസിഡന്റ് റഷീന്‍, ട്രഷറര്‍ അല്‍ഫോണ്‍സി മണി എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ സംസാരിച്ചു.

എല്ലാ ദിവസവും കടമക്കുടിയിലേക്കെത്തുന്ന സഞ്ചാരികൾക്ക് ബോട്ടിങ്, കയാക്കിങ്, തനതുഭക്ഷണങ്ങള്‍, ടെന്റിങ്, സ്‌കൈവാച്ച്, ഫിഷിങ്, പൊക്കാളികൃഷിരീതികള്‍, ബേഡ് വാച്ച് എന്നിവ ആസ്വദിക്കാനുള്ള സൗകര്യം കടമക്കുടി ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

X
Top