നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

മൊബൈല്‍ ഫോണ്‍ ചാര്‍ജ് വര്‍ധനവ് വൈകിയേക്കും

മുംബൈ: ടെലികോം സര്‍വീസുകളുടെ താരിഫ് വര്‍ധനവ് വൈകിയേക്കും. സ്വകാര്യ ടെലികോം സര്‍വീസ് ദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കാനിരുന്നതാണ്.

എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ താരിഫ് വര്‍ധിപ്പിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ പരസ്പരമുള്ള മത്സരം കൊഴുപ്പിക്കാനാണ് താരിഫ് വര്‍ധനവ് വൈകിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് വിവരം.

ടെലികോം വിപണി പൊതുവേ ദുര്‍ബലമാണെന്നും പെട്ടെന്നുള്ള നിരക്ക് വര്‍ധനവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കമ്പനികള്‍.

വലിയ വരുമാനം നല്‍കുന്ന ഉപഭോക്താക്കളെ നേടാനുള്ള മത്സരവും വോഡഫോണ്‍ ഐഡിയ 5ജി സേവനം ഇതുവരെ ആരംഭിക്കാത്തതിനാല്‍ ആ ഉപഭോക്താക്കളെയും സ്വന്തമാക്കാനുള്ള മത്സരവുമൊക്കെ പുതിയ തീരുമാനത്തിന് പിറകിലുണ്ടെന്നാണ് കരുതുന്നത്.

5ജി പ്ലാനും ഉയര്‍ന്ന പ്ലാനുകള്‍ സ്വീകരിക്കുന്ന ഉപഭോക്താക്കളെ നേടാനുമുള്ള മത്സരം പരിഗണിച്ച് മീഡിയം കാലയളവിലേക്ക് താരിഫ് വര്‍ധനവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഇന്ത്യാ റേറ്റിങിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

X
Top