ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

മൂന്നാം കക്ഷി വഴി വായ്പ തിരിച്ചുപിടിത്തം: എം ആന്റ് എം ഫിനാന്‍സിനുള്ള വിലക്ക് ആര്‍ബിഐ നീക്കി

ന്യൂഡല്‍ഹി: മൂന്നാം കക്ഷി ലോണ്‍ റിക്കവറി നടത്തുന്നതിന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിനുള്ള വിലക്ക് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നീക്കി. വായ്പ വീണ്ടെടുക്കല്‍ രീതികളും ഔട്ട്‌സോഴ്‌സിംഗ് ക്രമീകരണങ്ങളും ശക്തിപ്പെടുത്തുമെന്ന് കമ്പനി ആര്‍ബിഐയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രബദ്ധത കേന്ദ്രബാങ്ക് തിരിച്ചറിഞ്ഞുവെന്ന് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി ഫയലിംഗില്‍ എംആന്റ്എം പറഞ്ഞു.

മഹീന്ദ്രആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വാഹന വായ്പ തിരിച്ചുപിടിത്തതിനിടെ ഉപഭോക്താവ് മരണപ്പെട്ടിരുന്നു. മൂന്നാം കക്ഷി ഏജന്റിന്റെ നിരുത്തവരവാദിത്തപരമായ പെരുമാറ്റമാണ് അത്യാഹിതത്തിന് ഇടയാക്കിയത്. തുടര്‍ന്ന് ഔട്ട്‌സോഴ്‌സിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐ തയ്യാറായി.

ലോണ്‍ റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്ക് 2022 ഓഗസ്റ്റില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കി.ഏജന്റുമാര്‍ സ്വീകരിക്കുന്ന അനിഷ്ടകരമായ പ്രവൃത്തികള്‍ക്ക് വാണിജ്യ, സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍, രാജ്യമൊട്ടാകെ ശാഖകളുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ ഉത്തരവാദിയാകുമെന്ന് ആര്‍ബിഐ വിജ്ഞാപനത്തില്‍ പറയുന്നു. കോവിഡാനന്തരം എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെയും വായ്പ തിരിച്ചുപിടിക്കല്‍ നിരക്ക് 95 ശതമാനം ഉയര്‍ന്നിരുന്നു.

അതിനനുസരിച്ച് ഉപഭോക്തൃ പീഡന പരാതികളും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്. ഏജന്റുമാര്‍, പണം കടം വാങ്ങിയ ആളുടേയോ അവരുടെ പരിചയക്കാരുടെയോ സ്വകാര്യതയില്‍ കടന്നുകയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.

സോഷ്യല്‍ മീഡിയ പോലുള്ള പൊതു ചാനലുകളിലൂടെയുള്ള അപമാനവും ഭീഷണിയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു. കൂടാതെ, കാലാവധി കഴിഞ്ഞ വായ്പകളെക്കുറിച്ച് സംസാരിക്കാന്‍ ഏജന്റ് വൈകിട്ട് 7 മണിക്ക് ശേഷമോ രാവിലെ 8 മണിക്ക് മുമ്പോ വിളിക്കരുത്. വായ്പ വിതരണത്തിലും തിരിച്ചടവ് പ്രക്രിയയിലും ഒരു മൂന്നാം കക്ഷി ഇടപാടുകളും പാടില്ല.

വായ്പയെടുക്കുന്നയാളുടെ സമ്മതമില്ലാതെ അവരുടെ അവരുടെ ക്രെഡിറ്റ് പരിധി ഉയര്‍ത്താനും അനുമതിയില്ല.

X
Top