ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

185 കോടിയുടെ ഓർഡർ നേടി മിശ്ര ധാതു നിഗം

മുംബൈ: പുതിയ ഓർഡർ സ്വന്തമാക്കി മിശ്ര ധാതു നിഗം ലിമിറ്റഡ്. 185 കോടി രൂപ മൂല്യമുള്ള ഓർഡറാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. അതേസമയം ഓർഡർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഈ പുതിയ ഓർഡറോടെ കമ്പനിയുടെ 2022-23 സാമ്പത്തിക വർഷത്തിലെ ഓർഡർ ബുക്ക് ഏകദേശം 470 കോടി രൂപയായി വർധിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രത്യേക ലോഹ, ലോഹ അലോയ് നിർമ്മാതാവാണ് മിശ്ര ധാതു നിഗം ലിമിറ്റഡ്. പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് (പിഎസ്‌യു) ഇത്.

കൂടാതെ ഇന്ത്യയിൽ ടൈറ്റാനിയം നിർമ്മിക്കുന്ന ഏക കമ്പനി കൂടിയാണ് മിശ്ര ധാതു നിഗം. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 5.97 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 215.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top