ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

സംസ്ഥാനത്ത് പാൽ വില ലീറ്ററിന് 6 രൂപ വരെ കൂടിയേക്കും

തിരുവനന്തപുരം: മിൽമ പാൽ വില ലീറ്ററിന് 4 മുതൽ 6 വരെ രൂപ കൂടിയേക്കും. ലീറ്ററിന് 8.57 രൂപ വർധിപ്പിക്കണ‍മെന്ന വിദഗ്ധ സമി‍തി ശുപാർശ അതേപടി അംഗീകരിക്കാനാ‍കില്ലെന്ന നിലപാടിലാണ് സർക്കാ‍ർ.

ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ‍യാണ് മിൽമ അതു മന്ത്രി ജെ.ചിഞ്ചുറാണി‍ക്കു കൈമാറിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മിൽമ ബോർഡ് യോഗം ചേർന്നാണു വില വർധനയിൽ അന്തിമ തീരുമാനമെടുക്കുക.

തിങ്കളാഴ്ച മുതൽ പുതുക്കിയ പാൽ വില പ്രാബല്യത്തിലായേക്കും. അതിനകം തീരുമാനമായില്ലെങ്കിൽ അടുത്ത മാസം ഒന്നു മുതൽ നടപ്പാക്കും. മിൽമ പാൽ വില കൂട്ടുന്നതോടെ സ്വകാര്യ കമ്പനികളും വില ഉയർത്താനുള്ള നീക്കത്തിലാണ്. ഇതിനായി ചർച്ചകളും തുടങ്ങി.

നെയ് വില ലീറ്ററിന് 40 രൂപ കൂട്ടി

പാൽവില കൂട്ടുമ്പോൾ അനുബന്ധ ഉൽപന്നങ്ങൾക്കും നേരിയ വില വർധനയുണ്ടാ‍കും. ഒന്നര മാസം മുൻപ് തൈ‍രിന് ലീറ്ററിന് 4 രൂപ കൂട്ടി. അതിനാൽ തൈ‍രിന്റെ വില കൂട്ടേണ്ടതില്ലെ‍ന്നാണ് അഭിപ്രായം.

മിൽമയുടെ നെയ് വില ചൊവ്വാഴ്ച മുതൽ ലീറ്ററിന് 40 രൂപ കൂട്ടി. ഇതോടെ ഒരു ലീറ്റർ നെ‍യ്യുടെ വില 640 രൂപയിൽ നിന്നു 680 രൂപയായി . 50 മില്ലി ബോട്ടി‍ലിന് 2 രൂപയുടെ വർധന വരുത്തി.

നെ‍യ് വില കൂട്ടുമ്പോൾ വെണ്ണ‍യ്ക്കും മിൽമ വില വർധിപ്പിക്കുകയാണു പതിവെങ്കിലും നിലവിൽ കൂട്ടിയിട്ടില്ല.

X
Top