ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മൈക്രോസോഫ്റ്റ് മേധാവി സത്യ നദല്ലയുടെ പ്രതിഫലത്തില്‍ വൻ വർധന

മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദല്ലയുടെ പ്രതിഫലത്തില്‍ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച്‌ ഇത്തണ 63 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഇതനുസരിച്ച്‌ 665.15 കോടി രൂപ (79.106 മില്യണ്‍ ഡോളർ) അദ്ദേഹത്തിന് 2024ല്‍ കിട്ടും.

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്‌ഇസി) ഫയലിങിലാണ് ടെക് ഭീമൻ സി.ഇ.ഒയ്ക്ക് നല്‍കുന്ന പ്രതിഫലം വെളിപ്പെടുത്തിയത്. 2014-ല്‍ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷമുള്ള ഏറ്റവും വലിയ പ്രതിഫലമാണിത്.

അതേസമയം 665 കോടി രൂപയുടെ പ്രതിഫല പാക്കേജില്‍ 21 കോടിയോളം രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ശമ്ബളം. ബാക്കി 90 ശതമാനവും മൈക്രോസോഫ്റ്റ് ഓഹരികളായാണ് നദല്ലയ്ക്ക് കിട്ടുക. ഇൻസന്റീവുകളും മറ്റും ചേർന്നതാണ് ആകെ പ്രതിഫലം.

ഈ വർഷം ജൂലായില്‍ മൈക്രോസോഫ്റ്റിലുള്ള സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വ്യക്തിഗതമായ തന്റെ ഉത്തരവാദിത്വം ഉണ്ടെന്ന് കാണിച്ച്‌ നദെല്ല തന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

X
Top