ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ഒഎന്‍ഡിസിയില്‍ അംഗമായി മീഷോ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടത്തുന്ന ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സില്‍ (ഒഎന്‍ഡിസി) ചേര്‍ന്നതായി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ബുധനാഴ്ച അറിയിച്ചു.

പേടിഎം, ഷിപ്‌റോക്കറ്റ്, ഡണ്‍സോ എന്നിവ ഒഎന്‍ഡിസിയില്‍ നേരത്തെ ചേര്‍ന്നിരുന്നു. മീഷോയുടെ ഒഎന്‍ഡിസി പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ ആരംഭിക്കും.

വരും മാസങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ ക്രമേണ പുറത്തിറക്കും. ഇതോടെ ഒഎന്‍ഡിസിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് മീഷോ വഴി ലഭ്യമായ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് ആക്‌സസ് ചെയ്യാനാകും.

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് അല്ലെങ്കില്‍ ഒഎന്‍ഡിസി ഒരു തുറന്ന കമ്മ്യൂണിറ്റി നെറ്റ് വര്‍ക്ക് ആണ്.

കമ്പനിയില്‍ 8 ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 40 ശതമാനവും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ളവരാണ്.

തങ്ങളുടെ 14 കോടി വാര്‍ഷിക ഇടപാട് ഉപഭോക്താക്കളില്‍ 80 ശതമാനവും ടയര്‍ 2 ല്‍ നിന്നും നഗരങ്ങള്‍ക്ക് അപ്പുറത്തു നിന്നും ഉള്ളവരാണെന്നും സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള മീഷോ അവകാശപ്പെടുന്നു.

X
Top