ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഐപിഒ ലക്ഷ്യമിട്ട് മീഷോ

-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഐപിഒക്ക്. വിപണിയില്‍ നിന്ന് 4,250 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഐപിഒയ്ക്കുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു.

ഈ നടപടിയോടെ, മീഷോ പൊതു വിപണി പ്രവേശനത്തിന് തയ്യാറായി കഴിഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായിരിക്കും മീഷോ ലിസ്റ്റ് ചെയ്യാന്‍ സാധ്യത.
ഐപിഒയ്ക്ക് മുന്നോടിയായി, മീഷോ അതിന്റെ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ എതിരാളികളില്‍ നിന്ന് വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി രഹസ്യ മാര്‍ഗ്ഗത്തിലാണ് ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്തത്.

കമ്പനിക്ക് കഴിഞ്ഞയാഴ്ച ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ്സ്, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, പ്രോസസ്, പീക്ക് എക്‌സ്വി പാര്‍ട്ണേഴ്സ് എന്നിവയില്‍ നിന്ന് മൂലധനം സ്വരൂപിച്ച കമ്പനി, വിപണി സാഹചര്യങ്ങള്‍ അസ്ഥിരമായിരുന്നിട്ടും ഈ വര്‍ഷം പൊതുവിപണിയില്‍ ലിസ്റ്റുചെയ്യാന്‍ തയ്യാറായ നിരവധി പുതുതലമുറ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി.

X
Top