ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് ഇനി ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ്

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ബ്രാന്‍ഡ് അംബാസഡര്‍.

കൊച്ചി: മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇനി ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടും. ഇതിനായുള്ള കോര്‍പ്പറേറ്റ് – റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചതോടെയാണ് പുനര്‍നാമകരണം.

സാമ്പത്തിക സേവന മേഖലയില്‍ രണ്ട് വിശ്വസനീയമായ പേരുകളുടെ സംയോജനം, മെട്രോകള്‍ക്കും ടയര്‍ 1 നഗരങ്ങള്‍ക്കും അപ്പുറത്തുള്ള വിപുലീകരണത്തിലൂടെ ദീര്‍ഘകാല വളര്‍ച്ച കൈവരിക്കാന്‍ ഇത് കമ്പനിയെ പ്രാപ്തരാക്കും.

ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മയെയും ഭാര്യ റിതിക സജ്ദയും ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡമാരാകും.

ഇരുവരും ഭാഗഭാക്കുന്ന ഡബിള്‍ ബറോസ എന്ന ക്യാംപയിനും കമ്പനി തുടക്കമിട്ടു. ലൈഫ് ഇന്‍ഷുറന്‍സ്- ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലെ മാക്സ് ലൈഫിന്റെയും ആക്സിസിന്റെയും സംയോജിത ശക്തി പ്രകടമാക്കുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉറപ്പും പരിരക്ഷയും നല്‍കുകയും ചെയ്യുന്ന വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും ഇരട്ട വാഗ്ദാനങ്ങള്‍ക്ക് കാമ്പയിന്‍ ഊന്നല്‍ നല്‍കുന്നു.

X
Top