ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഏക്കർഏജ് ബിൽഡേഴ്സിന്റെ ഓഹരികൾ സ്വന്തമാക്കി മാക്സ് എസ്റ്റേറ്റ്സ്

മുംബൈ: ഏക്കർഏജ് ബിൽഡേഴ്‌സിന്റെ 97.61 ശതമാനം ഓഹരികൾ സ്വന്തമാക്കി മാക്സ് എസ്റ്റേറ്റ്സ്. 322.50 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിനായിരുന്നു ഏറ്റെടുക്കലെന്നും, നിർദിഷ്ട ഇടപാട് പൂർത്തിയായതായും മാക്‌സ് വെഞ്ച്വേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് അറിയിച്ചു.

ഭൂരിപക്ഷം ഓഹരികളുടെയും ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന്റെ ഫലമായി ഏക്കർഏജ് ബിൽഡേഴ്സ് കമ്പനിയുടെ ഒരു സ്റ്റെപ്പ്-ഡൗൺ സബ്‌സിഡിയറിയായി മാറിയതായി മാക്‌സ് വെഞ്ച്വേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഏക്കർഏജ് ബിൽഡേഴ്‌സിന്റെ 100 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുക്കുമെന്ന് മാക്സ് എസ്റ്റേറ്റ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 2.39% ഇക്വിറ്റി ഓഹരികളുടെ ഏറ്റെടുക്കൽ 2023 ഫെബ്രുവരിയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സ് ഗ്രൂപ്പിന്റെ ഒരു ഇന്ത്യൻ പൊതു കമ്പനിയാണ് മാക്സ് വെഞ്ചേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കൂടാതെ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസായ മാക്സ് എസ്റ്റേറ്റ്സിന്റെ ഹോൾഡിംഗ് കമ്പനിയാണിത്.

X
Top