ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

കാറുകളുടെ വിലകൂട്ടുമെന്ന് മാരുതി; വര്‍ധന അടുത്ത മാസം നിലവില്‍ വരും

ന്യൂഡല്‍ഹി: കാറുകളുടെ വിലകൂട്ടാനൊരുങ്ങി മാരുതി സുസുക്കി. അടുത്ത മാസത്തോടെ വില വര്‍ധന നിലവില്‍ വരുമെന്ന് മാരുതി സുസുക്കി അറിയിച്ചു. വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെ വില വര്‍ധനവ് ഉണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിലക്കയറ്റത്തിന്റെ സമ്മര്‍ദത്തിലാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി അറിയിച്ചു. ഓഹരി വിപണിയേയാണ് വില കൂട്ടുന്ന വിവരം മാരുതി അറിയിച്ചത്.

കഴിഞ്ഞ കുറേ മാസങ്ങളായി വിലക്കയറ്റം വെല്ലുവിളിയാവുന്നുണ്ടെങ്കിലും വിലവര്‍ധനവിന്റെ ഭാരം തങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറിയിരുന്നില്ലെന്ന് മാരുതി അറിയിച്ചു. എന്നാല്‍, സാധനങ്ങളുടെ വിലക്കയറ്റം വിലവര്‍ധനവ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാക്കിയെന്നും മാരുതി സുസുക്കി അറിയിച്ചു.

കമ്പനി നേരിടുന്ന വിലവര്‍ധനനവിന്റെ ഒരു ഭാഗം മാത്രമാണ് ജനങ്ങള്‍ക്ക് കൈമാറുന്നതെന്നും മാരുതി സുസുക്കി അറിയിച്ചു. എന്‍ട്രി ലെവല്‍ മോഡലായ എസ് പ്രസോ മുതല്‍ പ്രീമിയം വാഹനമായ ഇന്‍വിറ്റോ വരെ മാരുതി സുസുക്കിക്കുണ്ട്. 3.49 ലക്ഷം മുതല്‍ 28.7 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

പ്രൊഡക്ഷന്‍ വൈകിയത് മൂലം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വാഹനം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാരുതിക്കുണ്ടായിരുന്നു. ഇത്തരക്കാര്‍ക്ക് വിലക്കയറ്റത്തില്‍ നിന്നും സംരക്ഷണം നല്‍കാനായി പ്രത്യേക സ്‌കീം മാരുതി പ്രഖ്യാപിച്ചിരുന്നു.

2026 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 1.9 ലക്ഷം വാഹനങ്ങളാണ് മാരുതി ഡെലിവറി ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ ചെറുകാറുകളുടെ ഡെലിവറിയാണ് ബാക്കിയുള്ളത്.
ജിഎസ്ടി പരിഷ്‌കരണത്തെ തുടര്‍ന്ന് മാരുതി വിവിധ കാറുകളുടെ വില കുറച്ചിരുന്നു.

എസ്പ്രസോയുടെ വില 1,29,600 വരെയും ആള്‍ട്ടോ കെ10ന്‍േറത് 1,07,600 രൂപ വരെയും സെലീറിയോയുടെ വില 94,100 രൂപ വരേയും വാഗണറിന്റെ വില 79,600 വരെയും കമ്പനി കുറച്ചിരുന്നു.

X
Top