Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

മാരുതി സുസുക്കിയുടെ ക്രൗഡ് പുള്ളറായി വിക്ടോറിസ് SUV

മാരുതി സുസുക്കിയുടെ വാഹന ശ്രേണിയിലെ ഏറ്റവും ഒടുവിലെ കൂട്ടിച്ചേർക്കലാണ് വിക്ടോറിസ് എന്ന മിഡ് സൈസ് എസ്‌യുവി. ഗ്രാന്റ് വിത്താരയുടെ അതേ ശ്രേണിയിൽ ആ വാഹനത്തിനൊപ്പം തന്നെ വിൽപ്പന തുടരുന്ന വിക്ടോറിസിന് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

വിൽപ്പന ആരംഭിച്ച് നാലുമാസം പിന്നിടുന്ന വിക്ടോറിസിന്റെ 50,000 യൂണിറ്റ് ഇതിനോടകം നിരത്തുകളിൽ എത്തിക്കാനായെന്നാണ് നിർമാതാക്കൾ നൽകുന്ന വിവരം.

ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം വിക്ടോറിസിന്റെ 15,240 യൂണിറ്റാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ജനുവരിയിൽ റെക്കോഡ് വിൽപ്പനയാണ് മാരുതി സുസുക്കി കൈവരിച്ചിരിക്കുന്നത്.

2025 ജനുവരിയെ അപേക്ഷിച്ച് 11.6 ശതമാനത്തിന്റെ കുതിപ്പോടെ 2,36,962 വാഹനങ്ങളാണ് 2026 ജനുവരിയിൽ വിറ്റഴിച്ചിരിക്കുന്നത്. വിക്ടോറിസിനൊപ്പം മാരുതി സുസുക്കിയുടെ ഡിസയർ, എർട്ടിഗ, സ്വിഫ്റ്റ്, ബ്രെസ, ബലേനൊ തുടങ്ങിയ വാഹനങ്ങളും ജനുവരി മാസത്തിൽ വിപണിയിലെ താരങ്ങളാണ്.

70,000-ത്തിൽ അധികം ആളുകളാണ് ഇതുവരെ വിക്ടോറിസ് ബുക്കുചെയ്തിട്ടുള്ളത്. ജനുവരി വരെയുള്ള കണക്ക് അനുസരിച്ച് 35,000 വാഹനങ്ങളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. ഹൈബ്രിഡ്, പെട്രോൾ, സിഎൻജി പവർട്രെയിനുകളിൽ ഈ വാഹനം എത്തുന്നുണ്ടെങ്കിലും സിഎൻജി പതിപ്പിനാണ് ഏറ്റവുമധികം ബുക്കിങ് കാത്തിരിപ്പ്. 50,000 യൂണിറ്റിന്റെ വിതരണം പൂർത്തിയാക്കിയപ്പോഴും നിരവധി ഉപയോക്താക്കൾ ഇപ്പോഴും കാത്തിരിപ്പിലാണെന്നാണ് വിലയിരുത്തൽ.

ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള മിഡ് സൈസ് എസ്യുവി, ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന മോഡൽ തുടങ്ങിയ വിശേഷണങ്ങൾ വിക്ടോറിസിന്റെ വിൽപ്പനയ്ക്ക് മുതൽകൂട്ടായിട്ടുണ്ട്. 28.56 കിലോമീറ്ററാണ് വിക്ടോറിസിന്റെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലിന്റെ ഇന്ധനക്ഷമത.

ഒരു കിലോഗ്രാം സിഎൻജിയിൽ 27.02 കിലോമീറ്റർ ഓടാൻ സാധിക്കും. മൈൽഡ് ഹൈബ്രിഡ് പെട്രോൾ മാനുവൽ മോഡൽ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് 21.06 കിലോമീറ്ററും ഓൾ വീൽ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമത നൽകും.

നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ, സ്‌ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി എൻജിൻ ഓപ്ഷനുകളിലാണ് വിക്ടോറിസ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5 ലിറ്റർ പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും.

സ്‌ട്രോങ്ങ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇ-സിവിടിയാണ് ഇതിലെ ട്രാൻസ്മിഷൻ. സിഎൻജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക. അഞ്ച് സ്പീഡ് മാനുവലാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

X
Top