ഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചുസവാള കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

കിടിലൻ ലുക്കും പുതിയ എൻജിനുമായി ന്യൂജെൻ സ്വിഫ്റ്റ് മെയ് ആദ്യമെത്തും

ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്മാതാക്കളായ മാരുതി സുസുക്കിയുടെ 2024-ലെ ആദ്യ ലോഞ്ചായി സ്വിഫ്റ്റിന്റെ മുഖംമിനുക്കിയ പതിപ്പ് എത്തുന്നു. ജാപ്പനീസ് ഓട്ടോഷോയില് ഉള്പ്പെടെ പ്രദര്ശനത്തിനെത്തിച്ച ഈ വാഹനം മെയ് ആദ്യം ഇന്ത്യയില് അവതരിപ്പിക്കുമെന്നാണ് നിര്മാതാക്കള് അറിയിച്ചിരിക്കുന്നത്.

ഡിസൈനില് പ്രകടമായ മാറ്റം വരുത്തുന്നതിനൊപ്പം ഫീച്ചറുകളിലും മുന്നേറിയായിരിക്കും സ്വിഫ്റ്റ് എത്തുന്നതെന്നാണ് വിലയിരുത്തലുകള്.

മുഖഭാവത്തിലാണ് കാര്യമായ അഴിച്ചുപണികള് നടത്തിയിട്ടുള്ളത്. ഹണികോമ്പ് ഡിസൈനിലുള്ള ഗ്രില്ല് അല്പ്പം ചെറുതാക്കിയിട്ടുണ്ട്. ഇതിനൊപ്പം ബ്ലാക്ക് സ്മോഗ്ഡ് പ്രൊജക്ഷന് ഹെഡ്ലാമ്പാണ് നല്കിയിട്ടുള്ളത്. എല് ഷേപ്പിലാണ് ഡി.ആര്.എല് ഡിസൈന് ചെയ്തിട്ടുള്ളത്.

ഗ്രില്ലില് നിന്ന് ബോണറ്റിലേക്ക് ലോഗോയുടെ സ്ഥാനം മാറിയിട്ടുണ്ട്. ബമ്പറിന്റെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിരിക്കുന്നതിനൊപ്പം ബ്ലാക്ക് ഫിനീഷിങ്ങ് ലോവര്ലിപ്പും കൊടുത്തിരിക്കുന്നു.

അലോയി വീലുകളുടെ ഡിസൈന് മാറ്റം സി പില്ലറില് നിന്ന് ഡോറിലേക്ക് മടങ്ങിയെത്തിയ ഹാന്ഡില്, വലിപ്പമുള്ള ഗ്ലാസുകള് എന്നിവയാണ് വശങ്ങളിലുള്ളത്. പിന്ഭാഗത്തും ഏതാനും അഴിച്ചുപണികള് വരുത്തിയിട്ടുണ്ട്.

ടെയ്ല്ലാമ്പിന്റെ രൂപത്തില് പുതുമ കൊണ്ടുവന്നിട്ടുണ്ട്. ബമ്പറിന്റെ ഡിസൈന് മാറിയതിനൊപ്പം നമ്പര് പ്ലേറ്റ് ഏരിയ കൂടുതല് വലുതായി. ബമ്പറിന്റെ രണ്ട് വശങ്ങളിലുമായി റിഫ്ളക്ഷന് സ്ട്രിപ്പുകളും നല്കിയാണ് പിന്ഭാഗത്തെ അലങ്കാരം പൂര്ത്തിയാക്കിയത്.

കൂടുതല് പ്രീമിയം ഭാവം കൈവരിച്ചാണ് ഇന്റീരിയര് ഒരുങ്ങിയിട്ടുള്ളത്. ഡി-കട്ട് ഡിസൈനിനൊപ്പം സില്വര് ഇന്സേര്ട്ടുകളും നല്കിയാണ് സ്റ്റിയറിങ്ങ് വീല് തീര്ത്തിരിക്കുന്നത്. ഫ്ളോട്ടിങ്ങ് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റമാണ് പുതിയ സ്വിഫ്റ്റില് നല്കിയിട്ടുള്ളത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റും ഇതില് നല്കിയിട്ടുണ്ട്. ഇന്സ്ട്രുമെന്റ് ക്ലെസ്റ്ററില് മാറ്റം വരുത്തിയിട്ടില്ല. ഇരട്ട നിറങ്ങളിലാണ് ഇന്റീരിയര് തീര്ത്തിരിക്കുന്നതെങ്കിലും കറുപ്പിനാണ് ആധിപത്യം.

മെക്കാനിക്കലായുള്ള അഴിച്ചുപണിക്കും മാരുതി ശ്രമിച്ചിട്ടുണ്ട്. നിലവിലെ സ്വിഫ്റ്റിലുള്ള 1.2 ലിറ്റര് നാല് സിലിണ്ടര് കെ-സീരീസ് പെട്രോള് എന്ജിന് പകരമായി ഇസഡ് സീരീസ് 1.2 ലിറ്റര് മൂന്ന് സിലിണ്ടര് പെട്രോള് എന്ജിനായിരിക്കും പുതിയ സ്വിഫ്റ്റില് നല്കുക.

കെ-സീരീസ് എന്ജിന് ഉത്പാദിപ്പിച്ചിരുന്ന 90 എച്ച്.പി. പവറും 113 എന്.എം. ടോര്ക്കും പുതിയ എന്ജിനും ലഭിക്കും. ഉയര്ന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷന് എന്നിവയാണ് എന്ജിന്റെ ഹൈലൈറ്റ്. ട്രാന്സ്മിഷനില് മാറ്റം വരുത്തില്ല.

X
Top