
ന്യൂഡല്‍ഹി: 2022 ല്‍ മാരുതി സുസുക്കി നടത്തിയത് റെക്കോര്‍ഡ് കയറ്റുമതി. 2,63,068 യൂണിറ്റുകളാണ് കമ്പനി വിദേശ രാജ്യങ്ങളിലെത്തിച്ചത്. 2021 ലെ 2,05,450 യൂണിറ്റുകളായിരുന്നു ഇതിന് മുന്‍പത്തെ വലിയ സംഖ്യ.
2019 ലെ 1,07,190 യൂണിറ്റുകളെ അപേക്ഷിച്ച് നിലവിലെത് ഇരട്ടിയെണ്ണമാണ്. കോവിഡ് മഹാമാരി കാരണം 2020 ല്‍ 82,508 യൂണിറ്റുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നത്. അതേസമയം 2018 ല്‍ 1,13.824 യൂണിറ്റുകള്‍ വിദേശ രാജ്യങ്ങിലെത്തി.
ഡിസയര്‍,സ്വിഫ്റ്റ്,എസ്-പ്രസോ,ബലേനോ,ബ്രെസ എന്നിവയാണ് വിദേശ നിരത്തുകളിലുള്ള പ്രധാന മാരുതി മോഡലുകള്‍. 1986-87 കാലഘട്ടത്തിലാണ് കമ്പനി കയറ്റുമതി ആരംഭിക്കുന്നത്. ഹംഗറിയായിരുന്നു പ്രഥമ രാജ്യം.
നിലവില്‍ നൂറോളം രാജ്യങ്ങള്‍ മാരുതിയ്ക്ക് സ്വാഗതമരുളുന്നു. ആഫ്രിക്ക,മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക, ആസിയാന്‍ രാജ്യങ്ങളിലായി 16 മാരുതി മോഡലുകളാണുള്ളത്.