
കൊച്ചി: മാരിയറ്റ് ബോണ്‍വോയും ഫ്ലിപ്കാര്‍ട് സൂപ്പര്‍കോയ്നും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ലോയലിറ്റി ഇന്റഗ്രേഷന്‍ പദ്ധതി അവതരിപ്പിച്ചു. മാരിയറ്റ് ബോണ്‍വോയുടെ റിവാര്‍ഡ് സംവിധാനവും ഫ്ലിപ്കാര്‍ട് പ്ലസ് ലോയലിറ്റി സ്‌കീമിന്റെ മള്‍ട്ടിബ്രാന്‍ഡ് റിവാര്‍ഡ് പ്രോഗ്രാമായ ഫ്ലിപ്കാര്‍ട് സൂപ്പര്‍കോയിനും കൈകോര്‍ക്കുമ്പോള്‍, രണ്ട് പദ്ധതികളിലെയും അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരമാണൊരുങ്ങുന്നത്.
ഈ പങ്കാളിത്തത്തിലൂടെ ദശലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് ഫ്ലിപ്കാര്‍ട് സൂപ്പര്‍ കോയ്നുകളും മാരിയറ്റ് ബോണ്‍വോയ് പോയിന്റുകളും എളുപ്പം സ്വന്തമാക്കാനും അവ പരസ്പരം മാറ്റി ഉപയോഗിച്ച് ലോകത്തെവിടേക്കുമുള്ള യാത്രകള്‍, സ്യൂട്ട് അപ്ഗ്രേഡ് തുടങ്ങി ഫ്ലിപ്കാര്‍ട്ടിലെ ദൈനംദിന ഷോപ്പിംഗ് വരെയുള്ള കാര്യങ്ങളിര്‍ റിവാര്‍ഡുകള്‍ സ്വന്തമാക്കാനും സൗജന്യ താമസമടക്കമുള്ള ആനുകൂല്യങ്ങള്‍ നേടാനാകും. മാരിയറ്റ് ബോണ്‍വോയ്, ഫ്ലിപ്കാര്‍ട്ട് അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ അംഗങ്ങള്‍ക്ക് മാരിയറ്റ് ബോണ്‍വോയുടെ എക്സ്‌ക്ലുസീവ് അംഗത്വ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം. ഫ്ലിപ്കാര്‍ട്ടില്‍ ഷോപ്പിംഗ് നടത്തുമ്പോഴും മാരിയറ്റ് ബോണ്‍വോയ് പോയിന്റുകള്‍ നേടാനും ക്ലിയര്‍ ട്രിപ്പിലും ഫ്ലിപ്കാര്‍ട് ട്രാവലിലും മികച്ച ഓഫറുകള്‍ സ്വന്തമാക്കാനും കഴിയും.
ഈ സഹകരണം ഇന്ത്യയിലെ മാരിയറ്റ് ബോണ്‍വോയ് അംഗങ്ങള്‍ക്ക് കൂടുതല്‍ മൂല്യവത്തായ സേവനം നല്‍കുന്നതിലേക്കുള്ള പുതിയൊരു ചുവടാണെന്നും, ഫ്ലിപ്കാര്‍ട് പോലെ പ്രാദേശിക തലത്തിലെ പ്രമുഖ പ്ലാറ്റ്ഫോമുമായി സഹകരിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്ക്ക് യാത്രാ ആനുകൂല്യങ്ങളും ദൈനംദിന പോയിന്റുകളും നല്‍കാന്‍ കഴിയുമെന്നും മാരിയറ്റ് ഇന്റര്‍നാഷണല് ഏഷ്യാ പസഫിക് ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ജോണ്‍ ടൂമി പറഞ്ഞു. ഫ്ലിപ്കാര്‍ട്ട് സൂപ്പര്‍ കോയ്നും മാരിയറ്റ് ബോണ്‍വോയ് പോയിന്റുകളും ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുക മാത്രമല്ല, ഷോപ്പിംഗ്, യാത്ര, താമസം തുടങ്ങിയവ എളുപ്പമാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ജീവിതശൈലിയെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ടെന്നും ഫ്ലിപ്കാര്‍ട് ട്രാവല്‍ ഏജന്‍സി മേധാവി മഞ്ജരി സിംഗാള്‍പറഞ്ഞു.