പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

വിപണി നഷ്ടത്തില്‍, നിഫ്റ്റി 18700 ന് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 190.36 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 63048.53 ലെവലിലും നിഫ്റ്റി 72.90 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 18698.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 907 ഓഹരികള്‍ മുന്നേറുമ്പോള്‍ 1980 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

110 ഓഹരിവിലകളില്‍ മാറ്റമില്ല. ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. അദാനി എന്റര്‌പ്രൈസസ്, അദാനി പോര്ട്‌സ്, ബിപിസിഎല്, ഹിന്ഡാല്‌കോ ഇന്ഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള് നഷ്ടത്തിലായി.

മേഖലകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമേഖലാ ബാങ്ക് എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ബാങ്ക് സൂചിക 0.12 ശതമാനം നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.62 ശതമാനവും സ്‌മോള്‍ക്യാപ് 0.50 ശതമാനവും ദുര്‍ബലമാണ്.

X
Top