പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

വിപണി നേട്ടത്തില്‍, നിഫ്റ്റി 18700 ന് മീതെ

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 131.83 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 63101.83 ലെവലിലും നിഫ്റ്റി 40.50 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 18731.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2063 ഓഹരികള്‍ മുന്നേറുമ്പോള്‍ 819 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

118 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍സ്,ഡിവിസ് ലാബ്‌സ്,ബജാജ് ഓട്ടോ,ടാറ്റ സ്റ്റീല്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഒഎന്‍ജിസി,ബിപിസിഎല്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മുന്നേറുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,സിപ്ല,ടൈറ്റന്‍,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,സണ്‍ഫാര്‍മ,ഐസിഐസിഐ ബാങ്ക്,ബ്രിട്ടാനിയ,ഡോ.റെഡ്ഡീസ്,മാരുതി സുസുക്കി എന്നിവ ഇടിവ് നേരിടുന്നു.

മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ റിയാലിറ്റി 1 ശതമാനവും വാഹനം,ലോഹം,പൊതുമേഖല ബാങ്ക്,ഫാര്‍മ എന്നിവ അരശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളും നിലമെച്ചപ്പെടുത്തിയിട്ടുണ്ട്.

X
Top