സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

നേരിയ ഇടിവ് നേരിട്ട് വിപണി, റിയാലിറ്റി ഓഹരികള്‍ നഷ്ടം നേരിടുന്നു

മുംബൈ: ബുധനാഴ്ച, തുടക്കത്തില്‍ വിപണി നേരിയ തോതില്‍ നഷ്ടത്തിലാണ്. സെന്‍സെക്‌സ് 61.09 പോയിന്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 65417.96 ലെവലിലും നിഫ്റ്റി 9.70 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 19379.30 ലെവലിലും വ്യാപാരം തുടരുന്നു. 1871 ഓഹരികള്‍ മുന്നേറുമ്പോള്‍ 995 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

116 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡിവിസ് ലാബ്‌സ്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നിഫ്റ്റി യില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി എന്നിവ നഷ്ടത്തിലാണ്.

മേഖല തലത്തില്‍ റിയാല്‍റ്റി 0.4 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ക്യാപിറ്റല്‍ ഗുഡ്‌സ്,എഫ്്എംസിജി,മെറ്റല്‍, പവര്‍ സൂചികകള്‍ 0.4-05 ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം നേട്ടത്തിലാണുള്ളത്.

X
Top