ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതോടെ വിപണി കുതിച്ചേക്കും

മുംബൈ: ലോക്ഡൗൺ കാലത്തിന് ശേഷം വിദേശ നിക്ഷേപകർ ഏറ്റവും ശക്തമായ ഓഹരി വിൽപന നടത്തിയ മാസമാണ് കഴിഞ്ഞത്. ജൂണിൽ 50,203 കോടി രൂപയുടെ ഓഹരി വിൽപനയാണ് വിദേശികൾ നടത്തിയത്. എന്നിട്ടും വിപണി വളരെ ശക്തമായി പിടിച്ചുനിന്നു. സ്വദേശികളായ ചെറുകിട നിക്ഷേപകരും മ്യൂച്വൽ ഫണ്ട് കമ്പനികളും ഓരോ ഇടിവിലും ഓഹരികൾ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് താങ്ങാവുന്നത്. വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരി വിൽപന നടത്തുന്ന ഒമ്പതാമത്തെ മാസമാണ് ജൂൺ. 2020 മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നടത്തിയ 61,973 കോടി രൂപയുടെ ഓഹരി വിൽപനയാണ് ഏറ്റവും വലുത്.സാമ്പത്തിക മാന്ദ്യ സാധ്യതകൾ, യു.എസിൽ പലിശ നിരക്ക് വർധിപ്പിക്കുന്നത്, പണപ്പെരുപ്പം, ഇന്ധന വില വർധന തുടങ്ങിയ കാരണങ്ങളാലാണ് വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ വിൽപന ശക്തമാക്കിയത്. രൂപയുടെ മൂല്യമിടിയുന്നത് വിൽപനക്ക് ആക്കം കൂട്ടാനെ സഹായിക്കൂ.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിദേശികൾ വിൽപന തുടങ്ങിയത്. ഇതുവരെ 2.56 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റു. ഇന്ത്യക്ക് പുറമെ, ദക്ഷിണ കൊറിയ, തായ്‍വാൻ, ഫിലിപ്പീൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലും വിദേശികളുടെ വിൽപന ശക്തമാണ്. പലിശ നിരക്ക് കൂടുമ്പോൾ ഓഹരി വിപണി വിട്ട് സുരക്ഷിതമായ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുക എന്നത് യു.എസ് നിക്ഷേപകരുടെ രീതിയാണ്. പലിശ നിരക്ക് വളരെ കുറഞ്ഞ കോവിഡ് കാലത്ത് അവർ ഓഹരികളിൽ നിക്ഷേപിച്ചതിനാലാണ് കഴിഞ്ഞ വർഷം വിപണി കുതിച്ചുയർന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസിലെ ഫെഡറൽ റിസർവ് ജൂലൈയിലും പലിശ നിരക്ക് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പലിശ നിരക്ക് വർധിപ്പിക്കുന്ന നടപടികൾ നിർത്തുകയും പണപ്പെരുപ്പം പിടിച്ചുകെട്ടുകയും ചെയ്താൽ വിദേശ നിക്ഷേപകർ ഇന്ത്യയിലെ ഓഹരി വിപണിയിലേക്ക് തിരിച്ചുവരും. ഈ വർഷം രണ്ടാം പകുതിയിൽ വിപണി തിരിച്ചുകയറുമെന്നു തന്നെയാണ് പ്രതീക്ഷ.

X
Top