
കൊച്ചി: പുതു ഉയരങ്ങള്‍ താണ്ടിയ കുതിപ്പിന് ശേഷം വിപണി ഏകീകരണ മോഡിലാണ് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.യുഎസ് കാര്‍ഷികേതകര തൊഴില്‍ ഡാറ്റ തണുത്തുവെങ്കിലും കോര്‍ പണപ്പെരുപ്പം 5 ശതമാനമായി തുടരുന്നു. ജൂലൈ 26 ന് ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തുകയും അത് യുഎസ് ഇക്വിറ്റിവിപണിയെ ബാധിക്കുകയും ചെയ്യും.
ആഭ്യന്തര വിപണിയിലും അനുരണനങ്ങള്‍ ദൃശ്യമാകാം.25 ബിപിഎസ് വര്‍ദ്ധനവാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ബോണ്ട് യീല്‍ഡുകള്‍ കുത്തനെ ഉയരും.
ഇന്ത്യയില്‍ ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) അറ്റവില്‍പനക്കാരായതും പ്രതികൂലമാണ്. 5316 കോടിയാണ് കഴിഞ്ഞ 2 ട്രേഡിംഗ് സെഷനുകളില്‍ ഇവര്‍ പിന്‍വലിച്ചത്. അതേസമയം താഴ്ന്ന തലത്തില്‍ വീണ്ടും എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) വാങ്ങല്‍ സാധ്യതയുണ്ട്.
ചുരുക്കത്തില്‍, വിപണി ഏകീകരണത്തിലേയ്ക്ക് നീങ്ങുമെന്ന് വിജയകുമാര്‍ കരുതുന്നു.ഒന്നാം പാദ ഫലങ്ങള്‍ മികച്ചതും മൂല്യനിര്‍ണ്ണയം ന്യായയുക്തവുമായതിനാല്‍ സാമ്പത്തിക സൂചകങ്ങള്‍ അതേസമയം, വിപണിയ്ക്കനുകൂലമാകും.






