
മുംബൈ: സമീപ ദിവസങ്ങളില്‍ റെക്കോര്‍ഡ് ഉയരം താണ്ടിയ സൂചികകള്‍, ജൂലൈ 7 ന് തിരിച്ചിറങ്ങി. സെന്‍സെക്‌സ് 505 പോയിന്റ് താഴ്ന്ന് 65280 ലെവലിലും നിഫ്റ്റി 166 പോയിന്റ് താഴ്ന്ന് 19332 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ അപ്പര്‍ ഷാഡോവോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ ബുള്ളിഷ് ട്രെന്‍ഡിന്റെ നിരാസത്തെ കുറിക്കുന്നു.
ഹ്രസ്വകാല ടോപ്പ് റിവേഴ്‌സല്‍ പാറ്റേണായി ഇതിനെ കണക്കാക്കാം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. അടുത്ത പിന്തുണ മേഖല 19200 ലെവലിലായിരിക്കും. പ്രതിരോധം 19425 മേഖലയില്‍.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,302 -19,250- 19,166
റെസിസ്റ്റന്‍സ്: 19,470 -19,522- 19,606.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,853-44,763 – 44,617
റെസിസ്റ്റന്‍സ്: 45,145- 45,235 -45,381.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
അള്‍ട്രാസിമന്റ് കമ്പനി
എച്ച്ഡിഎഫ്‌സി
എസിസി
എല്‍ടി
എന്‍ടിപിസി
ക്രോംപ്റ്റണ്‍
ബജാജ് ഫിന്‍സര്‍വ്
അതുല്‍
ഹിന്‍ഡാല്‍കോ
പ്രധാന ബള്‍ക്ക് ഡീലുകള്‍
അഭിഷേക ഇന്റഗ്രേഷന്‍സ്: സത്യ പ്രകാശ് മിത്തല്‍ 21000 ഓഹരികള്‍ 54.8 രൂപ നിരക്കില്‍ വാങ്ങി.
സൈബര്‍ മീഡിയ ലിമിറ്റഡ്: കേശവ് സിംഗ് ഷക്കിവാര്‍ 148637 ഓഹരികള്‍ 15.37 രൂപ നിരക്കില്‍ വാങ്ങി.
സൈബര്‍ മീഡിയ ലിമിറ്റഡ്: സുമാന പരുച്ചുരി 309973 ഓഹരികള്‍ 14.38 രൂപ നിരക്കില്‍ വില്‍പന നടത്തി.
ക്ഷിതിജ് പോളിലൈന്‍: മള്‍ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് സ്റ്റോക്ക് അഡൈ്വസേഴ്‌സ് 305960 ഓഹരികള്‍ 6.1 രൂപ നിരക്കില്‍ വില്‍പന നടത്തി.






