
മുംബൈ: വിദേശ നിക്ഷേപത്തിന്റെ ശക്തമായ ഒഴുക്കാണ് വിപണിയെ റെക്കോര്‍ഡ് നിലവാരത്തിലേയ്ക്കുയര്‍ത്തിയത്, ക്വാണ്ടം എഎംസി, ഇക്വിറ്റി ഫണ്ട് മാനേജര്‍ ക്രിസ്റ്റി മത്തായി പറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കല്‍, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, വളര്‍ച്ച എന്നീ ഘടകങ്ങള്‍ മാക്രോ വീക്ഷണകോണില്‍ ഇന്ത്യയെ വ്യതിരക്തമാക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, വളര്‍ച്ചാ തടസങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ചു കഴിഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളും കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റും മെച്ചപ്പെടിട്ടുണ്ട്. സാമ്പത്തിക സംവിധാനം ശക്തമായതിനാല്‍ വായ്പകള്‍ക്കും ബുദ്ധിമുട്ടില്ല.ഒന്നാംപാദ കോര്‍പറേറ്റ് ഫലങ്ങളിലാണ് വിപണി പ്രതീക്ഷ പുലര്‍ത്തുന്നതെന്ന് മത്തായി ചൂണ്ടിക്കാട്ടി.
നിക്ഷേപം തുടരുന്നതിലൂടെ ദീര്‍ഘകാല നേട്ടങ്ങള്‍ സാക്ഷാത്ക്കരിക്കാം. നേട്ടങ്ങള്‍ തുടരുമെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബിസിനസ് ഡെവലപ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് മേധവി ജയകൃഷ്ണ ഗാന്ധി പറയുന്നു. 18450 ലാണ് നിഫ്റ്റി പിന്തുണ തേടുന്നത്.
അതിന് താഴെ മാത്രമേ തകര്‍ച്ച പ്രതീക്ഷിക്കേണ്ടതുള്ളൂ.






