
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 159.40 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 63327.70 ലെവലിലും നിഫ്റ്റി 61.20 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 18816.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1885 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1527 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
118 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഡിവിസ് ലാബ്‌സ് എന്നിവ നഷ്ടം നേരിട്ടു.
മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ഊര്‍ജ്ജം 1 ശതമാനവും വാഹനം, റിയാലിറ്റി,ലോഹം,ഐടി എന്നിവ അര ശതമാനം വീതവുമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.






