വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 65433.30 ലെവലിലും നിഫ്റ്റി 47.50 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 19444 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2016 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

156 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,എസ്ബിഐ,എല്‍ആന്റ്ടി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,സണ്‍ ഫാര്‍മ,ഭാരതി എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ് എന്നിവ ഇടിവ് നേരിട്ടു.

സമ്മിശ്ര തരംഗമാണ് മേഖലകളില്‍ ദൃശ്യമായത്. ബാങ്ക്,മെറ്റല്‍,കാപിറ്റല്‍ ഗുഡ്‌സ്,റിയാലിറ്റി എന്നിവ 0.4-1 ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി ,ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 0.3-1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.4 ശതമാനവും സ്‌മോള്‍ക്യാപ് 0.6 ശതമാനവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

X
Top