എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

വിപണി നഷ്ടത്തില്‍, നിഫ്റ്റി 19400 ന് താഴെ

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 182.27 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 65219.65 ലെവലിലും നിഫ്റ്റി 70.30 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 19369.20 ലെവലിലും വ്യാപാരം തുടരുന്നു.. 1586 ഓഹരികള്‍ മുന്നേറുമ്പോള്‍ 1276 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

110 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ഡിവിസ് ലാബ്‌സ്‌,അദാനി പോര്‍ട്ട്‌സ്,ബ്രിട്ടാനിയ,ഹീറോ മോട്ടോകോര്‍പ്,എച്ച്ഡിഎഫ്‌സി ലൈഫ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഐഷര്‍ മോട്ടോഴ്‌സ്,ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിടുന്നവ.ഇന്‍ഫോസിസ്,ടെക് മഹീന്ദ്ര,വിപ്രോ,എച്ച്‌സിഎല്‍ ടെക്ക്,ഐടിസി,എസ്ബിഐ,ബിപിസിഎല്‍ എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ഫാര്‍മ,ഓട്ടോ,ലോഹം,ബാങ്ക് എന്നിവ അരശതമാനം ഇടിവ് നേരിടുമ്പോള്‍ ഐടി, മീഡിയ, റിയാലിറ്റി എന്നിവ 0.60 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ സ്‌മോള്‍ക്യാപ് അരശതമാനം കരുത്താര്‍ജ്ജിച്ചു.മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുന്നു.

X
Top