ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി ഇടിവ് നേരിടുന്നു, നിഫ്റ്റി 18850 ന് താഴെ

മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായി.സെന്‍സെക്‌സ് 65.97 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 63457.18 ലെവലിലും നിഫ്റ്റി 10.50 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 18846.30 ലെവലിലുമാണ് വ്യാപാരം തുടരുന്നത്. 1592 ഓഹരികള്‍ മുന്നേറുമ്പോള്‍ 1318 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

121 ഓഹരിവിലകളില്‍ മാറ്റമില്ല. ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎഫ്‌സി ലൈഫ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ്,ഹിന്‍ഡാല്‍കോ,ഹീറോ മോട്ടോകോര്‍പ്,എച്ച്ഡിഎഫ്‌സി,കോള്‍ ഇന്ത്യ,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടത്തില്‍. ഇന്‍ഫോസിസ്,ബജാജ് ഫിനാന്‍സ്,പവര്‍ഗ്രിഡ്,ടാറ്റ കണ്‍സ്യൂമര്‍,എന്‍ടിപിസി,വിപ്രോ,എച്ച്‌സിഎല്‍,ടെക് മഹീന്ദ്ര,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ എഫ്എംസിജി,ഐടി,ഫാര്‍മ,പൊതുമേഖല ബാങ്ക് എന്നിവയൊഴികെയുള്ളവ നേട്ടത്തിലായപ്പോള്‍ വാഹനം 0.53 ശതമാനവും ലോഹം 0.72 ശതമാനവുമുയര്‍ന്നു.ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.30 ശതമാനം നേട്ടമുണ്ടാക്കുന്നു. മിഡ്ക്യാപ് 0.58 ശതമാനം നഷ്ടത്തിലാണുള്ളത്.

പണപ്പെരുപ്പം 2 ശതമാനമായി കുറയാന്‍ സമയമെടുക്കുമെന്ന യുഎസ് ഫെഡ് ചെയര്‍ ജെറോമി പവലിന്റെ കണ്‍ഗ്രഷണല്‍ പ്രസ്താവന വിപണിയെ സംബന്ധിച്ച് തിരിച്ചടിയാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. മാത്രമല്ല അമിത മൂല്യനിര്‍ണ്ണയം നിക്ഷേപ സ്ഥാപനങ്ങളെ വില്‍പനയ്ക്ക് പ്രേരിപ്പിച്ചേയ്ക്കാം.

X
Top