ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണിയില്‍ ഇടിവ്, ഐടി തകര്‍ച്ച തുടരുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു. സെന്‍സെക്‌സ് 104.95 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 59622.06 ലെവലിലും നിഫ്റ്റി 27 പോയിന്റ് അഥവാ 0.15 ശതമാനം താഴ്ന്ന് 17633.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1812 ഓഹരികള്‍ മുന്നേറുമ്പോള്‍ 1031 എണ്ണം തിരിച്ചടി നേരിട്ടു. 109 ഓഹരിവിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഡിവിസ് ലാബ്‌സ്,ആക്‌സിസ് ബാങ്ക്,ബജാജ് ഓട്ടോ,ഹിന്‍ഡാല്‍കോ,മഹീന്ദ്രആന്റ് മഹീന്ദ്ര,എല്‍ടി എന്നിവ നേട്ടമുണ്ടാക്കുമ്പോള്‍ ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ടെക്,ഏഷ്യന്‍ പെയിന്റ്‌സ്,ടാറ്റ കണ്‍സ്യൂമര്‍,വിപ്രോ,ടെക് കെം,അപ്പോളോ ഹോസ്പിറ്റല്‍സ്,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്,ടിസിഎസ് കനത്ത നഷ്ടം നേരിടുന്നു.

മേഖലകളില്‍ ബാങ്ക്,എഫ്എംസിജി,ഐടി,ഓയില്‍ ആന്റ് ഗ്യാസ് ഇടിവ് നേരിട്ടു. ലോഹം ശക്തിപ്പെട്ടിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.11 ശതമാനം,0.38 ശതമാനവും നേട്ടത്തിലാണ്.

X
Top