ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതിഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

പ്രതിവാര നേട്ടം കുറിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തൊട്ടുമുന്‍ ആഴ്ചയിലെ നഷ്ടങ്ങള്‍ തിരുത്തി, വിപണി, ആഴ്ച നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.58 ശതമാനം അഥവാ 345.04 പോയിന്റുയര്‍ന്ന് 59808.97 ലെവലിലും നിഫ്റ്റി50 128.5 പോയിന്റ് അഥവാ 0.73 ശതമാനം ഉയര്‍ന്ന് 17594.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അദാനി പവര്‍, ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു എനര്‍ജി, കാനറ ബാങ്ക്, എസിസി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ആദിത്യ ബിര്‍ള കാപിറ്റല്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് എന്നിവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് 1.7 ശതമാനമാണുയര്‍ന്നത്.

അതേസമയം, രാജേഷ് എക്സ്പോര്‍ട്ട്സ്, എംഫാസിസ്, നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, ടാറ്റ എല്‍ക്സി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ബേയര്‍ ക്രോപ്സയന്‍സ്, സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് എന്നീ മിഡ്ക്യാപുകള്‍ നഷ്ടം നേരിട്ടു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അംബുജ സിമന്റ്‌സ്, ബാങ്ക് ഓഫ് ബറോഡ എന്നിവ 11-43 ശതമാനം ഉയര്‍ന്നതോടെ ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക 0.85 ശതമാനം നേട്ടമുണ്ടാക്കി. മൊണാര്‍ക്ക് നെറ്റ്വര്‍ത്ത് ക്യാപിറ്റല്‍, പിസി ജ്വല്ലര്‍, കിരി ഇന്‍ഡസ്ട്രീസ്, ഡിബി റിയല്‍റ്റി, ശാസ്താ സുന്ദര്‍ വെഞ്ച്വേഴ്സ്, സീ മീഡിയ കോര്‍പ്പറേഷന്‍, പട്ടേല്‍ എഞ്ചിനീയറിംഗ് കമ്പനി, സെറിബ്ര ഇന്റഗ്രേറ്റഡ് ടെക്നോളജീസാണ് നേട്ടമുണ്ടാക്കിയ സ്‌മോള്‍ക്യാപ്പുകള്‍.

ഇതോടെ സ്‌മോള്‍ക്യാപ് സൂചിക 1 ശതമാനം കരുത്താജ്ജിച്ചു. ഡീപ് പോളിമേഴ്‌സ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ്, ഇകെഐ എനര്‍ജി സര്‍വീസസ്, സംഘി ഇന്‍ഡസ്ട്രീസ്, ഷെയര്‍ ഇന്ത്യ, ബിഇഎംഎല്‍ എന്നിവയ്ക്ക് 10-17 ശതമാനം നഷ്ടമുണ്ടാക്കുന്നതിനും വിപണി സാക്ഷിയായി. മേഖലകളില്‍ പൊതുമേഖല ബാങ്ക് 9 ശതമാനവും ലോഹം 6.6 ശതമാനവും മീഡിയ 5.2 ശതമാനവമുയര്‍ന്നു.

ഫാര്‍മ 1 ശതമാനം പൊഴിച്ചു. വിദേശ നിക്ഷേപകര്‍ 6010.44 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്. ആഭ്യന്തര നിക്ഷേപകര്‍ 6010.44 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

മൂലധനം കൂട്ടിച്ചേര്‍ത്ത കാര്യത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നില്‍. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍. മറുവശത്ത്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ബജാജ് ഫിനാന്‍സ് കമ്പനികള്‍ പിന്തുടരുന്നു. ഇന്ത്യന്‍ രൂപ 79 പൈസ ഉയര്‍ന്ന് 81.96 നിരക്കിലാണ് ക്ലോസ് ചെയ്തത്.

X
Top