പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

രണ്ടാം ദിവസവും ഇടിവ്, നിഫ്റ്റി 18650 നരികെ

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 259.52 പോയിന്റ് അഥവാ 0.41 ശതമാനം താഴ്ന്ന് 62979.37 ലെവലിലും നിഫ്റ്റി 105.80 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 18665.50 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1147 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2228 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

138 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ദിവിസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം, എണ്ണ, വാതകം, പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പിഎസ്യു ബാങ്ക് എന്നിവ 1-2 ശതമാനവും റിയാലിറ്റി,എഫ്എംസിജി എന്നിവ 0.6 ശതമാനം വീതവും ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് 1 ശതമാനം വീതമാണ് ദുര്‍ബലമായത്.

X
Top