സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

വിപണി നേരിയ തോതില്‍ നഷ്ടം നേരിടുന്നു

മുംബൈ: നേട്ടത്തില്‍ തുടങ്ങിയെങ്കിലും ലാഭമെടുപ്പ് രൂക്ഷമായതോടെ വിപണികള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 13.92 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 65191.13 ലെവലിലും നിഫ്റ്റി 13.30 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 19309.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1419 ഓഹരികള്‍ മുന്നേറുമ്പോള്‍ 1452 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

122 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഹീറോ മോട്ടോകോര്‍പ്്, ടൈറ്റന്‍,ബജാജ്,ഓട്ടോ,അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റി 50 ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. ഐഷര്‍ മോട്ടോഴ്‌സ്,ഭാരതി എയര്‍ടെല്‍,ഗ്രാസിം,റിലയന്‍സ്,ഒഎന്‍ജിസി എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ഊര്‍ജ്ജം, ഇന്‍ഫ്രാ എന്നിവ പിന്നോട്ട് പോയപ്പോള്‍ ഐടി നേട്ടമുണ്ടാക്കി. ബാങ്കുകളും വാഹനങ്ങളും നിശ്ചലമായി. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.24 ശതമാനവും മിഡ്ക്യാപ് 0.075 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top