ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി ഇടിവ് നേരിട്ടു, നിഫ്റ്റി 18500 ന് താഴെ

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 193.70 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 62428.54 ലെവലിലും നിഫ്റ്റി 46.60 പോയിന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 18487.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2034 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1408 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

120 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ്, ദിവിസ് ലബോറട്ടറീസ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ ബാങ്കും ലോഹവും അരശതമാനം വീതം പൊഴിച്ചപ്പോള്‍ ഐടി, റിയാലിറ്റി എന്നിവ 0.5-1 ശതമാനം ഉയര്‍ന്നു. സ്‌മോള്‍ക്യാപ് 0.6 ശതമാനമാണ് ഉയര്‍ന്നത്.

ബിഎസ്ഇ മിഡ്ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള വെല്ലുവിളികളും ബാങ്ക് മേഖലയിലെ ലാഭമെടുപ്പുമാണ് വിപണിയെ തളര്‍ത്തിയത്, ജിയോജിത് ഗവേഷണ മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ആഭ്യന്തര ഡാറ്റകള്‍ പോസിറ്റീവാണ്.

കമ്പനികള്‍ മികച്ച വരുമാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജിഡിപി പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നു. യുഎസ് പണപ്പെരുപ്പ സമ്മര്‍ദ്ദം നിക്ഷേപകരെ ജാഗരൂകരാക്കുന്നു.പലിശനിരക്ക് തീരുമാനത്തിലേയ്ക്കാണ് വിപണി ഉറ്റുനോക്കുന്നത്.

X
Top