ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മാർക്ക് എബി ക്യാപിറ്റൽ എസ്ഇപിസിയിൽ 350 കോടി രൂപ നിക്ഷേപിച്ചു

മുംബൈ: എസ്ഇപിസിയിൽ (മുമ്പ് ശ്രീറാം ഇപിസി എന്നറിയപ്പെട്ടിരുന്ന) 350 കോടി രൂപ നിക്ഷേപിച്ച് ദുബായ് ആസ്ഥാനമായുള്ള മാർക്ക് എബി ക്യാപിറ്റൽ എൽഎൽസി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിഷ്ക്രിയ ആസ്തി പ്രൊവിഷനുകൾക്ക് കീഴിലുള്ള എസ്ഇപിസിയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് നിക്ഷേപം.

ഇതിന്റെ ഫലമായി മാർക്ക് എബി ക്യാപിറ്റൽ എസ്ഇപിസിയുടെ 27 ശതമാനം ഓഹരികൾ സ്വന്തമാക്കി കമ്പനിയുടെ ഒരു പ്രൊമോട്ടറായി മാറും. ഈ പുനഃസംഘടനയുടെ ഭാഗമായി ബാങ്കർമാരുടെ കൺസോർഷ്യം അവരുടെ കടത്തിന്റെ ഒരു ഭാഗം സിസിഡികളും എൻസിഡികളുമാക്കി മാറ്റി.

കൂടാതെ എസ്ഇപിസിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുകയും മാനേജിംഗ് ഡയറക്ടറായി എൻ കെ സൂര്യനാരായണനെ നിയമിക്കുകയും ചെയ്തു.

മാർക്ക് എബി ക്യാപിറ്റൽ നിക്ഷേപിച്ച 350 കോടി രൂപ എൻസിഡികളാക്കി മാറ്റിയതോടെ എസ്ഇപിസിയുടെ മൊത്തം കടം ഇപ്പോൾ മുൻപത്തെ 880 കോടിയിൽ നിന്ന് 130 കോടിയായി കുറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ നിക്ഷേപ കമ്പനി/ ഫാമിലി ഓഫീസാണ് മാർക്ക് എബി ക്യാപിറ്റൽ. കമ്പനിക്ക് മാനേജ്‌മെന്റിന് കീഴിൽ 1 ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്.

X
Top