ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധന

കടപ്പത്രങ്ങൾ വഴി ഫണ്ട് സമാഹരിക്കാൻ മണപ്പുറം ഫിനാൻസ്

കൊച്ചി: 2022 നവംബറിൽ ഡെറ്റ് സെക്യൂരിറ്റികൾ വഴി ഫണ്ട് സമാഹരിക്കാൻ ഉദ്ദേശിക്കുന്നതായി മണപ്പുറം ഫിനാൻസ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് പിന്നാലെ എൻബിഎഫ്‌സിയുടെ ഓഹരി 1.11% ഉയർന്ന് 104.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓൺഷോർ/ഓഫ്‌ഷോർ സെക്യൂരിറ്റീസ് മാർക്കറ്റിൽ പബ്ലിക് ഇഷ്യൂ വഴിയോ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലോ കൊമേഴ്‌സ്യൽ പേപ്പറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള വിവിധ ഓപ്ഷനുകൾ കമ്പനി പരിഗണിക്കുന്നതായി കേരളം ആസ്ഥാനമായുള്ള എൻബിഎഫ്‌സി അറിയിച്ചു.

നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 2022 നവംബർ മാസത്തിൽ ഫണ്ട് സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ നിർദ്ദേശത്തിന് കമ്പനി ഉടൻ തന്നെ ബോർഡിന്റെ അനുമതി തേടും. ഇന്ത്യയിലെ പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്‌സികളിലൊന്നാണ് മണപ്പുറം ഫിനാൻസ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 35.4 ശതമാനം ഇടിഞ്ഞ് 282.08 കോടി രൂപയായി കുറഞ്ഞിരുന്നു.

X
Top