Alt Image
ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കുംചൈന വിട്ട് യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക്1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിഇന്ത്യ-യുഎസ് ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകുംസീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

മാമയെര്‍ത്ത് പാരന്റിംഗ് കമ്പനിയ്ക്ക് ഐപിഒ അനുമതി

മുംബൈ: ജനകീയ ബ്രാന്റായ മാമയെര്‍ത്തിന്റെ പാരന്റിംഗ് കമ്പനി ഹൊനാസ കണ്‍സ്യൂമറിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫര്‍) അനുമതി. ഇത് സംബന്ധിച്ച ഒബ്‌സര്‍വേഷന്‍ ലെറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യില്‍ നിന്നും കമ്പനി കൈപറ്റി. ഉപഭോക്തൃ ബ്രാന്‍ഡുകളായ മാമയെര്‍ത്ത്, ഡെര്‍മ കമ്പനി, അക്വാലോജിക്ക, അയൂഗ എന്നിവയുടെ ഉടമസ്ഥരായ ഹോനാസ കണ്‍സ്യൂമര്‍ 2022 ഡിസംബറിലാണ് പ്രാഥമിക ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്തത്.

400 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും നടിയും നിക്ഷേപകയുമായ ശില്‍പ ഷെട്ടി ഉള്‍പ്പടെയുള്ളവര്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്)മാണ് ഐപിഒ.2400-3000 കോടി രൂപയായിരിക്കും സമാഹരിക്കപ്പെടുക.

അലഗ്സ്,സോഫിന വെഞ്ച്വേഴ്സ്, ഇവോള്‍വന്‍സ്,ഫയര്‍സൈഡ് വെഞ്ച്വേഴ്സ്, സ്റ്റെല്ലാറിസ് വെഞ്ച്വേഴ്സ് പാര്‍ട്നേഴ്സ്,കുനാല്‍ ബഹല്‍,ശില്‍പഷെട്ടി കുന്ദ്ര, റിഷഭ് ഹര്‍ഷ് മരിവാല, രോഹിത് കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഒഎഫ്എസ് വഴി ഓഹരികള്‍ വില്‍പന നടത്തുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 186 കോടി രൂപ പരസ്യവരുമാനമായും 34.23 കോടി രൂപ പുതിയ ഇബിഒ ബ്രാന്‍ഡ് കെട്ടിപടുക്കാനും 27.52 കോടി അനുബന്ധസ്ഥാപനമായ ബിബ്ലണ്ടിന്റെ കീഴില്‍ സലൂണ്‍ തുടങ്ങാനും വിനിയോഗിക്കും, ഡിആര്‍എച്ച്പി പറയുന്നു.

ജെഎം ഫിനാന്‍ഷ്യല്‍സ്,കോടക് മഹീന്ദ്ര ബാങ്ക്, സിറ്റി, ജെപി മോര്‍ഗന്‍ എന്നിവരാണ് ലീഡ് റണ്ണിംഗ് ബുക്ക് മാനേജര്‍മാര്‍. സിറില്‍ മര്‍ച്ചന്ദ് മംഗള്‍ദാസ്,ഇന്‍ഡസ് ലോ, ഖെയ്ത്താന്‍ ആന്റ് കമ്പനി എന്നിവര്‍ നിയമോപദേഷ്ടാക്കളാകുന്നു.
ദമ്പതികളായ വരുണ്‍,ഗസല്‍ അലഗ് എന്നിവര്‍ 2016 ലാണ് ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) കമ്പനി സ്ഥാപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ യൂണികോണ്‍ പദവി നേടി. ഹൊസാനയുടെ ഫ്ലാഗ് ഷിപ്പ് കമ്പനിയായ മാമഎര്‍ത്ത് കഴിഞ്ഞവര്‍ഷം അവസാനം ആറാം വാര്‍ഷികം ആഘോഷിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിവേഗം വളരുന്ന വിഷരഹിത വ്യക്തിഗത പരിചരണ ബ്രാന്‍ഡായി മാറാന്‍ മാമാഎര്‍ത്തിനായി.

X
Top