ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

മലയാളികള്‍ ഉന്നതപഠനത്തിന് വിദേശത്ത് പോകുന്നത് പഠിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില് വിഷയം പഠിക്കാന് സമിതിയെ നിയോഗിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര് ബിന്ദു.

കേരളത്തെ എജ്യൂക്കേന് ഹബ്ബാക്കി മാറ്റാന് സാധിക്കുമോയെന്ന് പട്ടാമ്പി എം.എല്.എ മുഹമ്മദ് മുഹ്സിന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷം പലതവണ നിയമസഭയില് ഈ വിഷയം ഉന്നയിക്കുകയും വിദ്യാഭ്യാസവകുപ്പിനെ വിമര്ശിക്കുകയും ചെയ്ത സാഹചര്യത്തില് കൂടിയാണ് മന്ത്രിയുടെ മറുപടി.

കേരളത്തിലേക്ക് പുറത്ത് നിന്നുള്ള വിദ്യാര്ഥികളെ ആകര്ഷിക്കുന്നതിന് വേണ്ടി നിരവധി നടപടികള് സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

X
Top