പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

കെ മുരളീധരന് ‘മലയാളി ഓഫ് ദ ഇയർ’ പുരസ്കാരം

കൊച്ചി: ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗള്‍ഫിൽ കെട്ടിപ്പടുത്ത സതേൺ ഫ്രാഞ്ചൈസ് കമ്പനിക്ക് പുറമെ മുരള്യ ഡയറി ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് മുരളീധരൻ. എസ്എഫ്സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ഇന്ത്യ പാലസ്, എസ്എഫ്സി പ്ലസ്, പിസ്സ പാൻ, സ്ഥാൻ തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ബിസിനസും മാനവികതയും കൈകോർക്കുന്ന ഈ യാത്രയിൽ ഇന്ത്യയിലും യുഎഇയിലുമായി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയായി മാറിയിരിക്കുന്നത് പരിഗണിച്ചാണ് കേശവന്‍ മുരളീധരനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാമൂഹിക സേവന പാരമ്പര്യമാണ്‌ കേശവന്‍ മുരളീധരനുളളത്. മുരള്യ ഫൗണ്ടേഷൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകി. അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ, തെരുവിൽ അലഞ്ഞ് തിരിയുന്ന കുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

X
Top