ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നബാർഡിന്റെ തലപ്പത്ത് മലയാളിത്തിളക്കം

  • കെ. വി. ഷാജിയെ പുതിയ ചെയർമാനായി നിയമിക്കാനുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശക്ക് അംഗീകാരം


കൊച്ചി: ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി മലയാളിയായ കെ. വി. ഷാജി നിയമിതനായി. അദ്ദേഹത്തെ ചെയർമാനായി നിയമിക്കാനുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു. അഞ്ചുവർഷത്തേക്കാണ് നിയമനം.

കെ. വി. ഷാജി

2020 മേയ് 21 മുതൽ നബാർഡിൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. അതിനു മുമ്പ് ദീർഘകാലം അദ്ദേഹം കനറാ ബാങ്കിലായിരുന്നു. കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം മംഗലത്തുകോണം സ്വദേശിയായ കെ. വി. ഷാജി അഗ്രികൾച്ചറൽ സയൻസിൽ എംഎസ്‌സി യും അഹമ്മദാബാദ് ഐഐഎമ്മിൽനിന്ന് ഒന്നാം റാങ്കോടെ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

X
Top