തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ് ക്യാംപെയ്‌നുമായി മലേഷ്യ എയര്‍ലൈന്‍സ്

തിരുവനന്തപുരം: പ്രീമിയം യാത്രാനുഭവങ്ങളെ പുനഃ നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെ ‘ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ ക്യാംപെയിന്‍ അവതരിപ്പിച്ച് മലേഷ്യ എയര്‍ലൈന്‍സ്. തടസ്സമില്ലാത്ത കണക്ടിവിറ്റിയും സുഖകരമായ യാത്രയും മലേഷ്യന്‍ ഹോസ്പിറ്റാലിറ്റിയില്‍ വേരൂന്നിയ ഇന്‍ഫ്‌ളൈറ്റ് എക്‌സ്പീരിയന്‍സും സമന്വയിക്കുന്ന ബിസിനസ് ക്ലാസ് യാത്രയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായാണ് ഈ ക്യാംപയിന്‍ തയ്യാറാക്കിയിരിക്കുന്നത്.

സൗത്ത് ഈസ്റ്റ് ഏഷ്യ, ആസിയാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് 2025 ആഗ്‌സ്റ്റ് 7 മുതല്‍ 2026 മെയ് 31 വരെയുള്ള യാത്രകള്‍ക്കായി 47,999 രൂപ മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഓള്‍ ഇന്‍ റിട്ടേണ്‍ ബിസിനസ് ക്ലാസ് നിരക്കുകള്‍ ആഗസ്ത് 5 മുതല്‍ 20 വരെ മലേഷ്യ എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു. എന്റിച്ച് മെമ്പേഴ്‌സിന് ആഗസ്റ്റ് 5 – 6 മുതല്‍ ഏര്‍ളി ആക്‌സസും, എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്/മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ 5 ശതമാനം അധിക ലാഭവും ലഭിക്കും.

X
Top