
പത്തനംതിട്ട: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിപുലീകരിച്ച ഷോറൂം തിരുവല്ലയിൽ പ്രവർത്തനാരംഭിച്ചു. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 31 വരെ ഗോൾഡ്, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് വാല്യൂവിലും 30 ശതമാനം വരെ കിഴിവ് ലഭിക്കും. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ അനു ജോർജ്, ക്‌നാനായ അതിരൂപത മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഗ്രിഗോറിയസ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ, തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഇമാം ഹഫീസ് റിഫാൻ ബാഖവി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപ്പറേറ്റ് ഹെഡ് ആർ അബ്ദുൽ ജലീൽ, റീജണൽ ഹെഡ് എം പി സുബൈർ, സോണൽ ഹെഡ് എംപി ജാഫർ, ഷോറൂം ഹെഡ് എസ് ശ്യാം സുന്ദർ എന്നിവർ പങ്കെടുത്തു.





