യുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ച

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മഹാരത്‌ന കമ്പനി

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസി ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 19 തീരുമാനിച്ചു. ഓഹരിയൊന്നിന് 3.25 രൂപ അഥവാ 65 ശതമാനമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന ലാഭവിഹിതം. ഓഗസ്റ്റ് 29 ന് ചേരുന്ന വര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി പറയുന്നു.

ജൂണിലവസാനിച്ച പാദത്തിലെ ഫലങ്ങള്‍ അടുത്തായ്‌ഴ്ച പുറത്തുവിടാനിരിക്കയാണ് ഒഎന്‍ജിസി. 1993 ല്‍ സ്ഥാപിതമായ ഓയില്‍ ആന്റ് നാച്ച്വറല്‍ കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം186251.03 കോടി രൂപ). വാതകം, പെട്രോളിയം രംഗമാണ് പ്രവര്‍ത്തനരംഗം.

മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 158648.42 കോടി രൂപയുടെ വരുമാനം നേടി. മുന്‍പാദത്തേക്കാള്‍ 7.33 ശതമാനം കൂടുതല്‍. 12440.55 കോടി രൂപലാഭമുണ്ടാക്കാനും കമ്പനിയ്ക്കായി.

കമ്പനിയുടെ 58.91 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 9.91 ശതമാനം ഓഹരികള്‍ വിദേശനിക്ഷേപകരും 16.37 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top