ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബോണസ് ഓഹരി നല്‍കാനൊരുങ്ങി മഹാരത്‌ന കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 12 നിശ്ചയിച്ചിരിക്കയാണ് മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍. 1:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുക. നേരത്തെ 4.75 രൂപ ലാഭവിഹിതം നല്‍കാന്‍ ക്മ്പനി തയ്യാറായിരുന്നു.

1:3 അനുപാതത്തില്‍ അഥവാ 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് സമാന വിലയില്‍ ഒരു ഓഹരി കമ്പനി ബോണസായി നല്‍കും. നിലവില്‍ കമ്പനി ഓഹരി 240.25 രൂപയിലാണുള്ളത്.

52 ആഴ്ച ഉയരം 266.85 രൂപയും 52 ആഴ്ച താഴ്ച 186.35 രൂപയുമാണ്. വിപണി മൂല്യം 167585.26 കോടി രൂപ. കമ്പനി ഓഹരി ഒരു വര്‍ഷത്തില്‍ 8 ശതമാനം 2 വര്‍ഷത്തില്‍ 36 ശതമാനം 3 വര്‍ഷത്തില്‍ 82 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

X
Top