2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

അന്താരാഷ്ട്ര ഇപിസി ഓർഡറുകൾ സ്വന്തമാക്കി എൽ & ടി കൺസ്ട്രക്ഷൻ

മുംബൈ: സൗദി അറേബ്യയിൽ ട്രാൻസ്മിഷൻ ലൈനുകളും സബ്‌സ്റ്റേഷനുകളും നിർമ്മിക്കുന്നതിനായി കമ്പനിയുടെ പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ബിസിനസിന് ഒന്നിലധികം വർഷത്തെ സുപ്രധാന എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) ഓർഡറുകൾ ലഭിച്ചതായി ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു.

കമ്പനിയുടെ ഓർഡർ വർഗ്ഗീകരണം അനുസരിച്ച് സുപ്രധാന ഓർഡറുകളുടെ മൂല്യം 1,000-2,500 കോടി രൂപ വരെയാണ്. ഓർഡർ പ്രകാരം എൽ & ടി കൺസ്ട്രക്ഷൻ 400 കിലോമീറ്ററിലധികം ദൂരത്തിൽ 380 കെവി ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകളും ഒപ്പം അനുബന്ധ ഓട്ടോമേഷൻ, പ്രൊട്ടക്ഷൻ സംവിധാനങ്ങളോടുകൂടിയ പുതിയ 230 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷനും നിർമ്മിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) അടിസ്ഥാനത്തിൽ കമ്പനി ഈ പദ്ധതി നടപ്പിലാക്കും. എൽ ആൻഡ് ടി എന്നറിയപ്പെടുന്ന ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ്, നിർമ്മാണം, സാങ്കേതികവിദ്യ, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവയിൽ ബിസിനസ് താൽപ്പര്യങ്ങളുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ്.

X
Top